തൃശ്ശൂർ പൂരത്തിന് കാണികളെ ഒഴിവാക്കാൻ ആലോചന; ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിൽ തീരുമാനമാകും
തൃശ്ശൂർ പൂരത്തിന് ഇത്തവണ കാണികളെ ഒഴിവാക്കാൻ ആലോചന. കാണികളെ തീർത്തും ഒഴിവാക്കി ചുരുക്കം ചില സംഘാടകരും ദേവസ്വം ജീവനക്കാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്റെ ചടങ്ങുകൾ നടത്താനാണ് ആലോചിക്കുന്നത്.
ദൃശ്യ നവ മാധ്യമങ്ങളിലൂടെ തത്സമയം പൂരം കാണാൻ ദേശക്കാർക്ക് സംവിധാനമൊരുക്കാനും ചർച്ചകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികൾ നടത്തുന്ന ചർച്ചയിൽ തീരുമാനമാകും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് തിരുത്താൻ പ്രേരിപ്പിച്ചതായാണ് സൂചന
വലിയ ആൾക്കൂട്ടം പൂരത്തിന് എത്തിയാൽ കൊവിഡിന്റെ വൻ വ്യാപനത്തിന് ഇടയാക്കുമെന്ന വിമർശനങ്ങൾ സമൂഹമാധ്യമത്തിലും പൊതുസമൂഹത്തിലും ഉയർന്നിരുന്നു.