തൃശ്ശൂർ പൂരം മുടങ്ങില്ല; എക്‌സിബിഷൻ നിയന്ത്രണങ്ങളോടെ നടക്കും: മന്ത്രി സുനിൽകുമാർ
തൃശ്ശൂർ പൂരം ഇത്തവണ മുടങ്ങില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷൻ നിയന്ത്രണങ്ങളോടെ നടക്കും. അതുംസബന്ധിച്ച സംഘാടകർ നൽകിയ നിർദേശം ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്
എക്‌സിബിഷന് 200 പേർക്ക് മാത്രമേ അനുമതി നൽകാവൂ എന്ന തീരുമാനം അനുവദിക്കില്ല. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.