സനു മോഹനെയും ഭാര്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
13കാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടികൂടിയ പിതാവ് സനു മോഹനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് ഇന്ന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും.
വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബോധം കെട്ടപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞുവെന്നുമാണ് സനു മോഹൻ മൊഴി നൽകിയത്. സനു മോഹന്റെ ഭാര്യയെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.