സനു മോഹൻ കർണാടകയിൽ പിടിയിൽ; വൈഗയുടെ മരണത്തിന്റെ ദുരൂഹത അഴിയാൻ ഇനി മണിക്കൂറുകൾ
13കാരി വൈഗയുടെ ദുരൂഹ മരണത്തിന് ശേഷം നാട്ടുവിട്ട പിതാവ് സനു മോഹൻ കർണാടകയിൽ പിടിയിൽ. കൊല്ലൂരിന് സമീപത്ത് നിന്നാണ് സനു മോഹനെ പിടികൂടിയത്. ഇയാളെ കൊച്ചി പോലീസ് കർണാടകയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്
കഴിഞ്ഞ ആറ് ദിവസമായി ഇയാൾ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതിന്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഇയാൾ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ പ്രദേശമാകെ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.
മാർച്ച് 21നാണ് സനുമോഹനെയും വൈഗയെയും ദുരൂഹ സാഹചര്യത്തിൽ കാണാതായത്. 22ന് ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി.