വൈഗയ്‌ക്കൊപ്പം ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്; ഭയം കാരണം നടന്നില്ലെന്ന് സനു മോഹൻ
എറണാകുളം മുട്ടാർ പുഴയിൽ 13കാരി വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനു മോഹൻ. വൈഗയുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. മകളെ പുഴയിലേക്ക് തള്ളിയിട്ടെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു
പക്ഷേ സനു മോഹന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോകുകയാണെന്ന് മകളോട് പറഞ്ഞു. കരഞ്ഞോടാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു
ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ അങ്ങനെ ചെയ്തു. വൈഗയുടെ മൂക്കിൽ നിന്ന് രക്തമൊഴുകി. ഇത് ബെഡ് ഷീറ്റ് കൊണ്ട് തുടച്ചു. തുടർന്ന് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് വൈഗയെ കാറിൽ കിടത്തി. മുട്ടാർ പുഴയുടെ തീരത്ത് എത്തി വൈഗയെ പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല
തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാൾ പറയുന്നു. ഇയാളെ കൊച്ചിയിലെ രഹസയ് കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.