കൊല്ലത്ത് ഒരു കോടിയോളം വരുന്ന കള്ളപ്പണവുമായി മൂന്ന് പേർ റെയിൽവേ പോലീസിന്റെ പിടിയിൽ
കൊല്ലത്ത് ഒരു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളെ റെയിൽവേ പോലീസ് പിടികൂടി. രഞ്ജിത് കമ്പാർ, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് പിടിയിലായത്.
90,40,700 രൂപയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിന്റെ രേഖയോ ഉറവിടോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. തിരുനെൽവേലിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പണമെന്നാണ് ഇവർ പറഞ്ഞത്.
പാലരുവി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് പിടികൂടിയത്.