ക്രിമിനൽ കേസ് പ്രതി വീരപ്പൻ സനീഷിനെ മദ്യപാനത്തിനിടെ വെട്ടിക്കൊന്നു
തൃശ്ശൂർ വേലൂർ കോടശ്ശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. വീരപ്പൻ സനീഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ ഇസ്മായിൽ എന്നയാളാണ് കൊല നടത്തിയത്.
ഇസ്മായിലും സനീഷും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. വാക്കുതർക്കമുണ്ടാകുകയും ഇസ്മായിൽ സനീഷിനെ വെട്ടിക്കൊല്ലുകയുമായിരുന്നു.