അസുര നിഗ്രഹം നടക്കണം; കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താൻ: ശോഭാ സുരേന്ദ്രൻ
സംസ്ഥാനത്ത് തുടർ ഭരണമുണ്ടായാൽ ശബരിമലയിലെ പ്രശ്‌നങ്ങൾ ആവർത്തിക്കുമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി കടകം മറിച്ചിൽ നടത്തിയെന്നും ശോഭ ആരോപിച്ചു
കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒു സ്ഥാനാർഥിയെയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താനടക്കമുള്ളവർ അത്തരം സ്ഥാനാർഥിക്കായി കാത്തിരിക്കുകയായിരുന്നു. മണ്ഡലത്തിലേക്കുള്ള തന്റെ വരവിൽ പ്രവർത്തകർ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.