തരൂർ പ്രത്യേക ക്ഷണിതാവ്…?; പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കാൻ നീക്കം
തരൂരിനെ പ്രപർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കാൻ ആലോചിച്ച് ദേശിയ നേത്യത്വം. പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ തരൂർ മത്സരിക്കുന്നത് ഒഴിവാക്കുകയാണോ ലക്ഷ്യമെന്ന് സംശയമുണ്ട്. കമൽനാഥ്, സൈഫുദ്ധിൻ സോസ്, ചിദമ്പരം അടക്കമുള്ളവർ തരൂർ പ്രപർത്തക സമതിയിൽ വേണമെന്ന് താത്പര്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. തരൂർ ഇക്കാര്യത്തിൽ കൈകൊള്ളുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാകും അന്തിമ തിരുമാനം.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സര സാധ്യത ശശി തരൂർ എം.പി തള്ളികളിഞ്ഞിട്ടില്ല . ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേറെ ആൾക്കാർക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവർ തീരുമാനിക്കട്ടെ’ തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ അതിനെ സ്വീകരിക്കുമെന്നും തരൂർ വിശദീകരിച്ചിരുന്നു.