കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; സോണിയ രാജിവെച്ചേക്കും
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. ഇടക്കാല അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സോണിയ ഗാന്ധി സമ്മതം അറിയിച്ചെന്ന വാർത്തകൾക്കിടെയാണ് യോഗം ചേരുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്
ഗാന്ധി കുടുംബം കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് ജി 23 നേതാക്കൾ ആവശ്യം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്. പ്രിയങ്ക യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും. രാഹുൽ ഗാന്ധിയും അദൃശ്യ നിയന്ത്രണത്തിൽ നിന്ന് പിൻമാറാൻ സാധ്യതയുണ്ട്
എന്നാൽ രാജിവാർത്തകൾ എഐസിസി വക്താവ് രൺദീപ് സിംഗ് സുർജേവാല ഇന്നലെ നിഷേധിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകളോട് ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല.