പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ
സുൽത്താൻ ബത്തേരി: പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ.മൂന്നാമങ്കത്തിന് ഭൂരിപക്ഷം കാൽ ലക്ഷമാക്കി ഐ സിയെ നിയമസഭയിലെത്തിക്കുമെന്ന് കൺവെൻഷൻ വേദികളിൽ പ്രവർത്തകരുടെ വാഗ്ദാനം.ഇനി വോട്ടർമാരെ നേരിൽ കാണാനായി സ്ഥാനാർത്ഥി എത്തുന്നതോടെ പ്രചരണം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. അൽപ്പം വൈകി തുടങ്ങിയ പ്രചരണ പരിപാടികളിൽ ഇതോടെ ഇടതു മുന്നണിയെ പിന്തള്ളാനാണ് യു ഡി എഫ് പദ്ധതിയിടുന്നത്. ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞതോടെ യു ഡി എഫ് പാളയം സജീവമായി കഴിഞ്ഞു. ബൂത്ത്തല കമ്മറ്റികൾ രണ്ട് ദിവസം കൊണ്ട് പൂർത്തിയാവുന്നതോടെ പ്രാദേശികതലം വരെയുള്ള തിരഞ്ഞടുപ്പ് കമ്മറ്റികൾ പൂർത്തിയാവും.പ്രവർത്തനങ്ങൾ വിലയിരുത്താനായി അടിക്കടി മോണിറ്ററിംഗ് കമ്മറ്റികൾ കൂടി പിഴവുകൾ തിരുത്തി മുന്നോട്ട് പോവാനാണ് യു ഡി എഫ് നേതൃത്വത്തിൻ്റെ തീരുമാനം.രാവിലെ ഇരുളം എല്ലക്കൊല്ലിയിലെയും നെന്മേനി പഴൂരിലേയും മരണവീടുകളിലെത്തിയ ശേഷമാണ് ഐ സി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസത്തെ പ്രചരണം ആരംഭിച്ചത്.തുടർന്ന് അമ്പലവയലിൽ കൺവെൻഷൻ.വഴിയിൽ ഓട്ടോസ്റ്റാൻ്റുകളിലും ചെറിയ അങ്ങാടികളിലും ഇറങ്ങി വോട്ടഭ്യർത്ഥന. തുടർന്ന് ചുള്ളിയോട് കയറി കോളിയാടി പാരീഷ് ഹാളിലെ കൺവെൻഷൻ വേദിയിലേക്ക്.നെന്മേനിയുടെ വികസനത്തിന് കഴിഞ്ഞ 10 വർഷക്കാലം നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞതിന് ശേഷം വോട്ടഭ്യർത്ഥന. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം ജില്ലാ കോൺഗ്രസിൻ്റെ അമരക്കാരൻ എന്ന നിലയിൽ കൽപ്പറ്റയിൽ ടി സിദ്ധിഖിൻ്റെ നിയോജക മണ്ഡലം കൺവെൻഷൻ വേദിയിലേക്ക്.വയനാട്ടിൽ 3 സീറ്റും ജയിക്കുമെന്ന ആത്മവിശ്വാസം തുളുമ്പുന്ന പ്രസംഗത്തിന് ശേഷം സിദ്ദിഖുമായി ഹ്രസ്വ ചർച്ച.തുടർന്ന് നായ്ക്കട്ടിയിലെ നൂൽപ്പുഴ മണ്ഡലം കൺവെൻഷൻ്റെ വേദിയിലേക്ക്.തുടർന്ന് നിയോജക മണ്ഡലം ആസ്ഥാനമായ സുൽത്താൻ ബത്തേരി മുനിസിപ്പൽ കൺവെൻഷനിൽ ആവേശം തുളുമ്പുന്ന പ്രസംഗം. നഷ്ടമായ മുനിസിപ്പൽ ഭരണത്തിന് പകരം വീട്ടാൻ വലിയ ഭൂരിപക്ഷം നൽകുമെന്ന് പ്രവർത്തകരുടെ വാഗ്ദാനം.തുടർന്ന് അവസാന മണ്ഡലം കൺവെൻഷൻ വേദിയായ ചീരാലിലേക്ക്