പാർട്ടി ന്യായത്തിന്റെ ഭാഗത്ത്, ആകാശ് തില്ലങ്കേരിക്ക് സിപിഐഎമ്മുമായി ബന്ധമില്ല: കെകെ ശൈലജ
ആകാശ് തില്ലങ്കേരി വിവാദത്തിൽ മറുപടിയുമായി മുൻ മന്ത്രി കെ കെ ശൈലജ. ആകാശ് തില്ലങ്കേരിക്ക് സിപിഐഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും.
പാർട്ടി ന്യായത്തിന്റെ ഭാഗത്താണ് നിൽക്കുക. ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി കഥകളെ അറിയൂ. പാർട്ടി അന്വേഷിക്കും. സിപിഐഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. പാർട്ടി മയപ്പെടുക ജനങ്ങളോടാണ്.
കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. അതല്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ വിശദീകരിച്ചു. തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.
അതേസമയം വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം, ഫേസ്ബുക്ക് പോസ്റ്റുമായി ജയപ്രകാശ് തില്ലങ്കേരി രംഗത്ത്. എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കും. നാട്ടിൽ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും കരി തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.
അതേസമയം ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഐഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.