തുര്‍ക്കി -സിറിയ ദുരിത ബാധിതര്‍ക്ക് സാന്ത്വന സ്പര്‍ശനവുമായി അല്‍ ഐന്‍ ഐസിഎഫ്
നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ഭൂചലനം ദുരന്ത ഭൂമിയാക്കി മാറ്റിയ തുര്‍ക്കിയിലേയും സിറിയിലേയും ദുരിത ബാധിതര്‍ക്ക് സാന്ത്വന സ്പര്‍ശനവുമായി അല്‍ ഐന്‍ ഐസിഎഫ്. എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് ആദ്യഘട്ടമായി സമാഹരിച്ച വസ്തുക്കള്‍ ഐ സി എഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഇക്ബാല്‍ താമരശേരി കൈമാറി.
അല്‍ ഐന്‍ സെന്‍ട്രല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുസ്ലിയാര്‍, സെക്രട്ടറി സൈതലവി കുറ്റിപ്പാല എന്നിവരുടെ നേതൃത്വത്തില്‍ സഹകാരികളില്‍ നിന്നും വ്യാപാരി സമൂഹങ്ങളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍, ബ്ലാങ്കറ്റുകള്‍, നാപ്കിനുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ മറ്റ് അത്യാവശ്യ സാമഗ്രികള്‍ എന്നിവ സ്വരൂപിക്കുകയും റെഡ് ക്രെസെന്റ് അധികാരികളെ ഏല്‍പ്പിക്കുകയും ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്റ് മജീദ് സഖാഫി, സെക്രട്ടറി അസീസ് കക്കോവ്, ഹംസ മുസ്ലിയാര്‍ മറ്റു പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.