Tuesday, March 11, 2025
Kerala

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കൊണ്ടാണ് സമരം നീണ്ടുപോകാൻ കാരണം: മുല്ലപ്പള്ളി

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാർഥയില്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമർത്തുകയും ചെയ്തവരാണ് സിപിഎം.

ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്. കോൺഗ്രസിന്റെ യുവജന വിദ്യാർഥി സംഘടനകൾ ഉദ്യോഗാർഥികൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയുണ്ടെന്ന വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തിയതാണ് മനംമാറ്റത്തിന് കാരണം

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർഥികളുടെ സമരം ഇത്രയും നീണ്ടുപോകാൻ കാരണം. ആദ്യം മുതൽ ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടത് സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്നാണ്. ഇതു തന്നെയാണ് കോൺഗ്രസും ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി നിരസിച്ചു.

ഭീഷണിപ്പെടുത്തിയിട്ടും ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കാതെ വന്നപ്പോഴാണ് ഡിവൈഎഫ്‌ഐയെ ഉപയോഗിച്ച് സമരം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത്. അതു പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവുനയവുമായി സിപിഎം രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *