Thursday, April 17, 2025
Kerala

സെക്രട്ടേറിയറ്റിന് മുന്നിലടക്കം റാങ്ക് ഹോൾഡേഴ്‌സിന്റെ യാചനാ സമരം

റാങ്ക് ഹോൾഡേഴ്‌സ് സമരം കൂടുതൽ ശക്തിപ്പെടുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ സൗത്ത് ഗേറ്റിൽ നിന്ന് സമരപന്തലിലേക്ക് മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാർഥികൾ അടക്കമുള്ളവർ പ്രതിഷേധിക്കുന്നത്

നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകുന്നില്ല

ജോലിക്ക് വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണ്. പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരാണ് ഞങ്ങൾ. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ പോരാടുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ഇന്ന് 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *