ഇന്ന് കേരളപ്പിറവി ദിനം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വഞ്ചനാദിനം ആചരിക്കുന്നു
നവംബർ ഒന്ന് കേരളപ്പിറവി ദിനമായ ഇന്ന് സർക്കാരിനെതിരെ സമരപരിപാടികളുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് വഞ്ചനാ ദിനം ആചരിക്കും. വാർഡുകൾ കേന്ദ്രീകരിച്ചാണ് സത്യാഗ്രഹ സമരം. ഓരോ വാർഡിലും 10 പേർ പങ്കെടുക്കുന്ന പരിപാടിയാണ് നടക്കുന്നത്.
സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ രമേശ് ചെന്നിത്തല നിർവഹിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ പങ്കെടുക്കും. ഉമ്മൻ ചാണ്ടി കോട്ടയത്തും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പിജെ ജോസഫ് തൊടുപുഴയിലും സത്യാഗ്രഹത്തിൽ പങ്കെടുക്കും
ബിജെപിയും ഇന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ആരംഭിക്കും. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയപാതയിലും സംസ്ഥാന പാതികളിലുമാണ് സമരം. കൊവിഡ് മാനദണ്ഡപ്രകാരം 50 മീറ്റർ അകലത്തിൽ 5 പേർ വീതം ശൃംഖലയിൽ പങ്കെടുക്കും.