തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ
തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പതുകാരിയായ ഷീജയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാനവാസിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു
കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മദ്യപിച്ചെത്തിയ ഷാനവാസും ഷീജയും തമ്മിൽ ഇന്നലെ രാത്രി വഴക്ക് നടന്നിരുന്നു. പുലർച്ചെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഷീജ കുത്തേറ്റ് കിടക്കുന്നതാണ്. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു