പാലക്കാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം; രണ്ട് പേർക്ക് പരുക്ക്
പാലക്കാട് വണ്ടിത്താവളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചുള്ളിപെരുക്കമേട്ടിലാണ് അപകടം നടന്നത്. രണ്ട് പേർ അപകടത്തിൽ പരുക്കേറ്റു.
പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ(34), വണ്ടിത്താവളം അലയാർ കണ്ണപ്പൻ മകൻ കാർത്തിക്(22), തൃശ്ശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത് എന്നിവരാണ് മരിച്ചത്. പട്ടഞ്ചേരി സ്വദേശി ദിനേശ്, തൃശ്ശൂർ കുന്നംകുളം സ്വദേശി ദിനേശ് എന്നിവർക്കാണ് പരുക്കേറ്റത്.
ഒരു സ്‌കൂട്ടറിൽ രണ്ട് പേരും മറ്റൊന്നിൽ മൂന്ന് പേരുമാണുണ്ടായിരുന്നത്. അമിത വേഗമാണ് അപകടത്തിന് കാരണമായത്.