ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; ഗവർണറുടെ തീരുമാനത്തിനെതിരെ പ്രിയ വർഗീസ്
കണ്ണൂർ സർവകലാശാലാ വിവാദത്തിൽ ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രിയ വർഗീസ്. ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത് എന്ന് പ്രിയ വർഗീസ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. നാളെ ഇതേപ്പറ്റിയുള്ള മറ്റൊരു കുറിപ്പെഴുതുമെന്നും അവർ പറയുന്നു.