അഭിമാനമായി പ്രിയ മാലിക്; ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രിയ മാലികിന് സ്വർണം. ഫൈനലിൽ ബെലാറസിന്റെ കെനിയ പറ്റപോവിച്ചിനെ 5-0ന് പരാജയപ്പെടുത്തിയാണ് രാജ്യത്തിന് സ്വർണം നേടിക്കൊടുത്തത്.
2019 പൂനെയിൽ നടന്ന ഖേലോ ഇന്ത്യ എഡിഷനിലും ഡൽഹിയിൽ നടന്ന ദേശീയ സ്‌കൂൾ ഗെയിംസിനും പ്രിയ മാലിക് സ്വർണം നേടിയിരുന്നു. പട്‌നയിൽ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിലും താരം സ്വർണം കരസ്ഥമാക്കി.