പ്രണയ സാക്ഷാത്കാരം: നടൻ ആന്റണി വർഗീസ് വിവാഹിതനായി
യുവനടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്‌സാണ് അനീഷ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നതും. ജെല്ലിക്കെട്ട്, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.