Saturday, October 19, 2024
Kerala

രണ്ടുവര്‍ഷം മുമ്പ് കാണാതായ 14 കാരിയെ കണ്ടെത്തി; ഒപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും

 

പാലക്കാട്: രണ്ടുവർഷം മുമ്പ് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് കാണാതായ 14 കാരിയെ മധുരയിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം നാലുമാസം പ്രായമുളള കുഞ്ഞുമുണ്ട്. പെൺകുട്ടിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കൈക്കുഞ്ഞിനോടൊപ്പം പോലീസ് മധുരയിൽ നിന്ന് കണ്ടെത്തി.

അമ്മയ്ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇയാളോടൊപ്പമാണ് മധുരയിൽ ഇത്രയും നാൾ താമസിച്ചിരുന്നതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവ് എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന.

 

 

Leave a Reply

Your email address will not be published.