മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. മുതലപ്പൊഴിയിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളാണ് ഷാജുവിന്റെ മൃതദേഹം പൂത്തുറക്ക് സമീപം കടലിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ഷാജുവിനായുള്ള തെരച്ചിൽ വൈകുന്നുവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.