Sunday, January 5, 2025
Kerala

സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച ചരിത്രമില്ല, നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുത്; വി.ഡി സതീശനെതിരെ ഇ.പി ജയരാജൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പ്രാധാന്യമില്ലത്ത വിഷയങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നു. അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നത്. വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരാൻ പാടില്ലാന്നാണ് നിയമം. ഇതെല്ലാം ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തര പ്രമേയം അംഗീകരിക്കണോ എന്ന് തീരുമാനിക്കുന്നത് സ്പീക്കർ ആണ്. എന്തും പറയാനുള്ള വേദിയല്ല നിയമസഭ. സഭയിൽ ബാനർ, മുദ്രാവാക്യം വിളി തുടങ്ങിയവ പാടില്ല. ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ പാടില്ല. എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ലന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്ന് ഇ പി ജയരാജൻ പറഞ്ഞു.

സ്പീക്കറുടെ ഓഫീസ് ഇതുവരെ ഉപരോധിച്ച ചരിത്രമില്ല. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുത്. മുഹമ്മദ് റിയാസിനെയും കുടുംബത്തെയും സഭയിൽ അപമാനിച്ചു. വഴിവിട്ട വാക്കുകളാണ് പ്രതിപക്ഷ നേതാവ് സഭയിൽ ഉപയോഗിക്കുന്നത്. നിയമസഭയുടെ അന്തസ് കാക്കാൻ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *