Monday, January 6, 2025
Kerala

പ്രതിപക്ഷ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും; മന്ത്രി രാജേഷ്

മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്, മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മയക്കുമരുന്നിനെതിരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ യോജിച്ച പോരാട്ടം നടക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ ഐക്യമാണ് ഈ പോരാട്ടത്തിന്റെ കരുത്ത്. എന്നാൽ ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ നീക്കമാണ്. കക്ഷിരാഷ്ട്രീയം കുത്തിനിറച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടി അമ്പരപ്പിച്ചുവെന്നും മന്ത്രി രാജേഷ് പറഞ്ഞു.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

മേപ്പാടി സംഘർഷത്തിൽ അറസ്റ്റിലായവർ മുൻ എസ്എഫ്ഐ പ്രവർത്തകരാണെന്ന ആരോപണവും മന്ത്രി തള്ളി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തെറ്റെന്ന് മന്ത്രി പറഞ്ഞു. മേപ്പാടി പോളിടെക്നിക് കോളേജിൽ അപർണ ഗൗരി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ലഹരി സംഘമെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി തന്നെ അവരുടെ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയതാണ്.

ലഹരി ഇടപാടുകാരെ സഹായിക്കുന്ന എംഎൽഎയുടെ പേരും അവർ പറയുന്നുണ്ട്. അറസ്റ്റിലായ അതുൽ കെഎസ്‌യു നേതാവും റസ്മിൻ എംഎസ്എഫ് നേതാവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പോസ്റ്റുകളിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *