Saturday, October 19, 2024
Kerala

സഭാ നടപടികൾ സുഗമമായി പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്ന് സ്‌പീക്കർ; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നലെ സഭയിലുണ്ടായത് കേരള ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവമെന്നും പ്രതിപക്ഷം സഭയുമായി സഹകരിക്കണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം നടത്തലത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

ഇന്നലെ നടന്ന സംഘർഷം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും നിർഭാഗ്യകരമെന്നും സ്പീക്കർ പറഞ്ഞു. ഈ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവ് യോജിച്ചു. സംഘർഷം ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിച്ചു നടപടി എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്ന് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞു.

ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം വാച്ച് ആന്റ് വാർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സാമാന്തര സഭ ചേർന്നിട്ടും, മൊബൈൽ വഴി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും കടുത്ത നടപടി ഉണ്ടായില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ ടിവി പ്രതിപക്ഷത്തിന് പ്രതിഷേധങ്ങളെ പൂർണ്ണമായും മറച്ചുവെക്കുന്നുവെന്നും താൻ സംസാരിക്കുമ്പോൾ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.

Leave a Reply

Your email address will not be published.