സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ അടുത്ത മാസമാണ് ജില്ലയിൽ എത്തുന്നത്. ഇത് സംബന്ധിച്ച അവസാനഘട്ട തയ്യാറെടുപ്പുകളാണ് പ്രധാന അജണ്ട. ഒപ്പം ജില്ലയിലെ ജാഥയ്ക്ക് മുൻപ് എല്ലാ വിഭാഗീയ പ്രശ്നങ്ങളും പരിഹരിക്കുന്ന കാര്യത്തിൽ ചർച്ച നടക്കും.
കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വം ഇടപെട്ട് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ വിലയിരുത്തും. ഇനിയും പരിഹരിക്കാത്ത തകഴി, രാമങ്കരി ലോക്കൽ കമ്മിറ്റികളിലേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തീരുമാനമെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഇന്നലെ കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.