സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
വിഴിഞ്ഞം സമരത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം ചർച്ചയായേക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷവും മന്ത്രി വി അബ്ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും യോഗം വിശദമായി പരിഗണിച്ചേക്കും. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.