Wednesday, January 8, 2025
World

അമേരിക്കയിൽ വീണ്ടും വെടിയ്പ്പ്; 6 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയിൽ വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ടെന്നീസിയിലെ ചെറുപട്ടണമായ അർകബുത്‌ലയിലാണ് വെടിവയ്പ്പ് നടന്നത്. 300 പേർ മാത്രം താമസിക്കന്ന ഈ ചെറുപട്ടണത്തിലെ വെടിവയ്പ്പിൽ നടുങ്ങി നിൽക്കുകയാണ് അമേരിക്ക.

ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *