കെ റെയിലിന് കേന്ദ്രം അനുമതി നൽകണം, ഉടൻ തീരുമാനമെടുക്കണം: നയപ്രഖ്യാപനത്തിൽ ഗവർണർ
നയപ്രഖ്യാപന പ്രസംഗത്തിനിടെ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളും വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനകമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവ് വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനം കൊവിഡിൽ നേരിട്ടത്. പ്രതിസന്ധി കാലത്ത് സംസ്ഥാനത്തെ കേന്ദ്രം സഹായിച്ചില്ല. സംസ്ഥാന വിഹിതം കുറയുകയും ചെയ്തു
6500 കോടി രൂപ ജി എസ് ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നും ഗവർണർ വായിച്ചു. കെ റെയിൽ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. പരിസ്ഥിതി സൗഹൃദ പദ്ധതിയാണിത്. കെ റെയിലിന് കേന്ദ്രം അനുമതി നൽകണം. കേന്ദ്രം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം.
അതിവേഗ യാത്രക്ക് കെ റെയിൽ പദ്ധതി അനിവാര്യമാണ്. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.