സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്
സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സർക്കാർ അപ്പീലിൽ വാക്കാലാണ് പരാമർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ സിംഗിൾ ബഞ്ച് നടപടിയിലുള്ള അതൃപ്തി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു
ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബഞ്ചിനെ അറിയിച്ചിരുന്നു. സർക്കാർ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എ ജി ചൂണ്ടിക്കാട്ടി