Saturday, October 19, 2024
Kerala

പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ പൊളിച്ചുനീക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇവ പൂർവസ്ഥിതിയിലാക്കി വൻ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനമാകും പിഴ ഈടാക്കുക. പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാൽശതമാനവും പിഴയായി ഈടാക്കും

പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടത് കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും സർക്കാർ ഏജൻസികളുമാണെന്ന് ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.