Tuesday, January 7, 2025
Kerala

ഇ ശ്രീധരൻ ബിജെപിയിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മെട്രോ മാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഫെബ്രുവരി 20ന് ആരംഭിക്കുന്ന കേരള യാത്രക്കിടെ ഇ ശ്രീധരൻ ഔദ്യോഗികമായി പാർട്ടിയിൽ ചേരും.

വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി പേർ ബിജെപിയിൽ ചേരുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ ചേരുന്ന കാര്യം ഇ ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട്

പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇപ്പോൾ തന്നെ ബിജെപിയിൽ ചേർന്നതു പോലെയാണ്. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാൽ മതിയെന്നും ശ്രീധരൻ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *