ഇത്തവണ മത്സരിക്കാനില്ല, കൂടുതൽ സ്ത്രീകൾ മത്സര രംഗത്തേക്ക് വരണമെന്ന് ശോഭാ സുരേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ. തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. പി എസ് സി സമരപന്തലിലെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു
സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തിയ ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസ സമരം ഇരിക്കുകയാണ്. സ്വന്തം നിലയ്ക്കാണ് ശോഭാ സുരേന്ദ്രൻ സമരം ആരംഭിച്ചത്. ശോഭയുടെ സമരവേദിയിലേക്ക് നേതാക്കൾ ആരും എത്തിയിരുന്നില്ല
അതേസമയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തിട്ടാണ് സമരത്തിന് ഇറങ്ങിയതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. സ്ത്രീകൾ മത്സരരംഗത്ത് വരണം എന്നാവശ്യപ്പെട്ടയാളാണ് താൻ. കൂടുതൽ സ്ത്രീകൾ മത്സര രംഗത്തുവരാനാണ് താൻ പിൻമാറുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.