നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു; അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം
നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു
്അധികാര സ്ഥാനത്ത് നിന്ന് മാറിനിൽക്കില്ല. ജനസേവനത്തിന് പദവികൾ സഹായകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.