Tuesday, March 11, 2025
Kerala

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി മുങ്ങിയ പ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിൽ

എറണാകുളം വടക്കേക്കരയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷിയാണ് പിടിയിലായത്. 2014 ഏപ്രിൽ മൂന്നിന് തുരുത്തിപ്പുറം മടപ്ലാത്തുരുത്തിലെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നാണ് ഇയാൾ രക്ഷപ്പെട്ടത്

മലപ്പുറം പുളിക്കൽ ചെറുകാവിൽ താമസിക്കുകയായിരുന്നു ഇയാൾ. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം പുതിയ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *