Saturday, October 19, 2024
Kerala

അവൻ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്, ഇങ്ങനെയൊരിക്കലും കണ്ടിട്ടില്ല: പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ. സുനിയെ ജയിലിലെത്തി കണ്ടതിന് ശേഷമാണ് ഇവരുടെ പ്രതികരണം. കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ സുനിക്ക് പേടിയുണ്ട്. ദിലീപിന്റെ പേര് പറഞ്ഞതു കൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും ഇവർ പ്രതികരിച്ചു

മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ. ഭയങ്കര ക്ഷീണമാണ്. ഞാനൊരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ, ഞാൻ പറഞ്ഞാലും ഒരു കാര്യവുമില്ല എന്നാണ് അവൻ പറഞ്ഞത്. അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അമ്മയെ ഞാന് ഇനി ഇടയ്‌ക്കേ വിളിക്കൂ എന്നും സുനി പറഞ്ഞതായി സുനിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ ജീവൻ അപകടത്തിലായിരുന്നുവെന്നും ഒളിവിൽ കഴിഞ്ഞ സമയത്ത് തനിക്ക് നേരെ വധശ്രമം നടന്നിരുന്നതായും സുനി പറഞ്ഞതായി അമ്മ ശോഭന നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2018 മെയിൽ ശോഭനക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറയുന്നത്.
 

Leave a Reply

Your email address will not be published.