താമരശ്ശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരുക്ക്
കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരി നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
15 പേരാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. ഇവർ എല്ലാവരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനും തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി