ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം, കേസിൽ മഞ്ജുവിനെ കുടുക്കാൻ നോക്കി: പൾസർ സുനിയുടെ കത്ത് പുറത്ത്
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്നും കത്തിൽ പറയുന്നുണ്ട്. 2018ൽ എഴുതിയ കത്ത് പൾസർ സുനി തന്റെ അമ്മയുടെ പക്കൽ ഏൽപ്പിച്ചിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്നും സുനി നിർദേശിച്ചിരുന്നു
കേസിൽ തന്നെ കുടുക്കിയാൽ അറിയാവുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയും. പ്രതികളെയും സാക്ഷികളെയും വിലക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ട. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം പുറത്തു പറഞ്ഞാൽ ജനം ആരാധിക്കുകയില്ല, തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ എന്നും കത്തിൽ പറയുന്നു.
കേസിൽ നടി മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയു ഉൾപ്പെടുത്താൻ ദിലീപ് ശ്രമിച്ചതായും കത്തിൽ പറയുന്നു. കേസിലെ പ്രതികളിലൊരാളായ മാർട്ടിനെ ദിലീപിന്റെ സഹോദരൻ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാർ മേനോന്റെയും പേര് കോടതിയിൽ വിളിച്ച് പറയാൻ പറഞ്ഞതായി കത്തിൽ പറയുന്നുണ്ട്
മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെ കത്തിൽ പരാമർശിക്കുന്നുണ്ട്.