മാവേലിക്കരയിൽ വിമതനെ ചെയർമാനാക്കില്ലെന്ന് സുധാകരൻ; സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല
മാവേലിക്കരയിൽ കാലുവാരിയ വിമതൻ കെവി ശ്രീകുമാറിനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ. ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ പറഞ്ഞു
മാവേലിക്കര നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് 9 വീതം സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകുമാറും ജയിച്ചു. ഇതോടെയാണ് ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്.
ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. തനിക്ക് ഇപ്പോഴും അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ വിമതനെ ചെയർമാനാക്കില്ലെന്ന് ജി സുധാകരൻ തന്നെ വ്യക്തമാക്കിയതോടെ മാവേലിക്കരയിൽ ഭരണപ്രതിസന്ധി തുടരുമെന്നാണ് സൂചന.