Saturday, January 4, 2025
KeralaTop News

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുകുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2734 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 540, മലപ്പുറം 467, കോട്ടയം 474, എറണാകുളം 357, തൃശൂര്‍ 446, പത്തനംതിട്ട 356, കൊല്ലം 339, ആലപ്പുഴ 304, പാലക്കാട് 137, തിരുവനന്തപുരം 192, കണ്ണൂര്‍ 222, ഇടുക്കി 230, വയനാട് 135, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 265, കൊല്ലം 418, പത്തനംതിട്ട 184, ആലപ്പുഴ 484, കോട്ടയം 576, ഇടുക്കി 98, എറണാകുളം 565, തൃശൂര്‍ 440, പാലക്കാട് 277, മലപ്പുറം 520, കോഴിക്കോട് 780, വയനാട് 209, കണ്ണൂര്‍ 101, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1563 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത് (സബ് വാര്‍ഡ് 13, 15), കവിയൂര്‍ (സബ് വാര്‍ഡ് 8), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 15), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *