Monday, April 14, 2025
Kerala

നേതാക്കൾക്ക് കഴിവില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ സുധാകരൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ കെ സുധാകരൻ എംപി പരസ്യമായി രംഗത്തുവന്നു. നേതാക്കൾക്ക് കഴിവില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർത്ത കോൺഗ്രസിന്റെ വീഴ്ചയാണെന്നും സുധാകരൻ ആരോപിച്ചു

ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്ക് ഉണ്ട്. കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ ഇടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയ വിഷയം ധരിപ്പിക്കും. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലകളിൽ കോണ്ഡഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം

ജോസ് കെ മാണി മുന്നണി വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ പുറത്താക്കിയത് മധ്യകേരളത്തിൽ വലിയ ദുരന്തമുണ്ടാക്കി. അണികൾ ജോസ് കെ മാണിക്കൊപ്പമാണെന്ന് തെളിഞ്ഞു. പറ്റുമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ മാണി വിഭാഗത്തെ തിരികെ എത്തിക്കണം.

  1. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന് തോന്നൽ ആർ എം പിക്കുണ്ടായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റേതല്ലെന്നും സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *