Monday, January 6, 2025
Kerala

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു; കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇ ഡി

ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുമ്പായി കോടതിയിൽ വീണ്ടും നിയമപോരാട്ടം. ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദത്തിനെതിരെ ഇ ഡി രംഗത്തുവന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം രേഖാമൂലം വാദം ഉന്നയിച്ചതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഇഡി ആരോപിച്ചു

കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമം. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് രേഖാമൂലം നൽകിയത്. ഇത് കോടതി നടപടികൾക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയർത്താനും ശിവശങ്കർ ശ്രമിക്കുന്നു.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തിയിട്ടില്ല. ശിവശങ്കർ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഡി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *