ആര്‍ച്ച്പൊളിക്കുന്നതിനിടെ അപകടം, സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം. സംഭവത്തില്‍ സ്കൂട്ടര്‍ യാത്രികർക്ക് പരുക്കേറ്റു. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകൾക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്.
പ്രദേശത്തെ ക്ലബിന് വേണ്ടിയാണ് ആർച്ച് സ്ഥാപിച്ചിരുന്നത്. കരാറുകാരൻ വന്ന് ആർച്ച് അഴിച്ചിടുന്നതിനിടയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ലേഖയുടെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴും ലേഖ ചികിത്സയിൽ കഴിയുകയാണ്.
മണിയനെന്ന കരാറുകാരനാണ് ഈ ആർച്ച് അലക്ഷ്യമായി കൈകാരം ചെയ്തത്. ഇയാൾ തിരക്കേറിയ റോഡിലേക്ക് മറിച്ചിടുകയായിരുന്നു.