ഇടുക്കി നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരംവീണ് രണ്ട് തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരിക്ക്
ഇടുക്കി: നെടുങ്കണ്ടത്ത്(nedumkandam) തോട്ടങ്ങളിൽ മരം വീണ്(tree fell) രണ്ട് തൊഴിലാളികൾ മരിച്ചു. മൈലാടുംപാറയിലും പച്ചക്കാനത്തുമാണ് അപകടം ഉണ്ടായത്. മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് മരം വീണ് മരിച്ചത്.മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ് മരിച്ചത്.ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. മൈലാടുംപാറ സെന്‍റ് മേരീസ് എസ്‌റ്റേറ്റിലെ ജോലിക്കിടയാണ് അപകടം നടന്നത്. അപകടം ഉണ്ടായ ഉടൻ മുത്തുലക്ഷ്മിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നെടുംകണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ആണ് മരം ഒടിഞ്ഞു വീണ് മറ്റൊരു അപകടം ഉണ്ടായത്. ഈ അപകടത്തിൽ അഥിതി തൊഴിലാളി മരിച്ചു .ജാർഖണ്ഡ് സ്വദേശി ബാജു കിൻഡോ (60) ആണ് മരിച്ചത്. മറ്റൊരാൾക്ക് പരുക്കേറ്റു