കടുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം കടുത്തുരുത്തിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ രത്‌നമ്മയാണ് കുത്തേറ്റ് മരിച്ചത്. രത്‌നമ്മയും ഭർത്താവ് ചന്ദ്രനും തമ്മിൽ നിരന്തരം കലഹമുണ്ടാകാറുള്ളതായി നാട്ടുകാർ പറയുന്നു
കുറച്ചു നാളുകളായി രത്‌നമ്മ ഭർത്താവുമായി പിണങ്ങി മകളുടെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയതോടെ വീണ്ടും വഴക്ക് ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്‌നമ്മയുടെ ജീവനെടുത്തത്. ചന്ദ്രൻ കത്തി കൊണ്ട് ഭാര്യയെ കുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.