ബാലുശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം
രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് രതീഷിന്റെ ക്രൂരത പുറത്തുവന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ആറ് വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്
അമ്മയും അച്ഛനും വഴക്കിട്ട് പുറത്തുപോയ സമയത്ത് കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം നോക്കിയായിരുന്നു പീഡനം. രാത്രി പതിനൊന്ന് മണിയോടെ അച്ഛൻ തിരികെ എത്തിയപ്പോഴാണ് കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്.