ഹരിയാനയിൽ പിഞ്ചുകുഞ്ഞിനെയടക്കം നാല് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു
ഹരിയാനയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ നീസ് പിപ്രോലി ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. തുടർന്ന് ഇതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ഫിർമീനയെ പോലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ ഭർത്താവ് ഖുർഷിദ് അഹമ്മദിനൊപ്പമാണ് ഫിർമീന താമസം. ആദ്യ വിവാഹം വേർപെടുത്തിയ ഫിർമീന 2012ലാണ് ഖുർഷിദിനെ വിവാരം ചെയ്തത്. സന്തോഷകരമായ ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കൂട്ടക്കൊലപാതകം നടത്താൻ യുവതിയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല