കാസർഗോഡ് പോക്‌സോ കേസ്; പ്രതിക്ക് 97 വർഷം കഠിന തടവ്
കാസർഗോഡ് പോക്‌സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവ്. ഉദ്യാവർ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2008 മുതലാണഅ കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2008 മുതൽ 2017 വരെ പല തവണയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 97 വർഷം കഠിന തടവിന് പുറമെ എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.