മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവ്
മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ്. വലിയപറമ്പ് സ്വദേശി ഷാജിയെ ആണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2019 ജനുവരി 14 നാണ് മൂന്നര വയസുള്ള പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്.
ഒരാഴ്ച്ച മുമ്പ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ഒരാഴ്ച്ച മുമ്പ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയുടെ വീട്ടിൽ വച്ചാണ് പെണ് കുട്ടി പീഡനത്തിന് ഇരയായത്. ഇക്കാര്യം പുറത്തറിയിച്ചാൽ കൊന്നു കളയുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പീഡന വിവരം പെണ്കുട്ടി പിതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതി പിടിയിലായത്.